ഉം സുഖീം സ്ട്രീറ്റ്, അൽ വാസിൽ റോഡ്, അൽ സഫ സ്ട്രീറ്റ് എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ കരാറിന് അംഗീകാരം നൽകി. 2026 ഏപ്രിൽ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai’s Roads and Transport Authority (RTA) awards the contract for the development of Umm Suqeim Street, Al Wasl Road and Al Safa Street. The project includes the construction of bridges and tunnels extending approximately 11,000 metres in total. Upon completion, it increases… pic.twitter.com/P2UlF4ATEk
— Dubai Media Office (@DXBMediaOffice) April 26, 2026
ജുമേയ്‌റ സ്ട്രീറ്റുമായി ഉം സുഖീം സ്ട്രീറ്റ് കൂടിച്ചേരുന്ന ഇന്റർസെക്ഷൻ മുതൽ അൽ ഖൈൽ റോഡ് വരെയും, ഉം സുഖീം സ്ട്രീറ്റുമായി അൽ വാസിൽ റോഡ് കൂടിച്ചേരുന്ന ഇന്റർസെക്ഷൻ മുതൽ 2nd ഡിസംബർ സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷൻ വരെയും, ഷെയ്ഖ് സായിദ് റോഡുമായി അൽ സഫ സ്ട്രീറ്റ് കൂടിച്ചേരുന്ന ഇന്റർസെക്ഷൻ മുതൽ അൽ വാസിൽ റോഡ് വരെയുമാണ് ഈ കരാറിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്ന് RTA അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആകെ 11000-ത്തിലധികം മീറ്റർ നീളത്തിലുള്ള പാലങ്ങളും ടണലുകളും നിർമ്മിക്കുന്നതാണ്. ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഉം സുഖീം സ്ട്രീറ്റിന്റെ ശേഷി ഇരുവശത്തേയ്ക്കും മണിക്കൂറിൽ 16000 വാഹനങ്ങൾ കടന്ന് പോകാനാകുന്ന രീതിയിലും, അൽ വാസിൽ, അൽ സഫ സ്ട്രീറ്റുകളുടെ ശേഷി ഇരുവശത്തേക്കും മണിക്കൂറിൽ 12000 വാഹനങ്ങൾ കടന്ന് പോകാനാകുന്ന രീതിയിലും വർദ്ധിക്കുന്നതാണ്.
ജുമേയ്‌റ സ്ട്രീറ്റിലുള്ള ഏഴ് ഇന്റർസെക്ഷനുകളുടെ നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Dubai Media Office.

