ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

UAE

ഷെയ്ഖ് സായിദ് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി ഷെയ്ഖ് സായിദ് റോഡിൽ ഉം അൽ ഷെയ്‌ഫ് സ്ട്രീറ്റ് എക്സിറ്റിന് സമീപത്തായി 700 മീറ്റർ നീളത്തിൽ റോഡ് വീതി കൂട്ടുന്ന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്.

Source: Dubai Media Office.

ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിൽ റോഡിലെ ലൈനുകളുടെ എണ്ണം ആറിൽ നിന്ന് ഏഴായി ഉയർത്തിയിട്ടുണ്ട്. ഇതോടെ ഈ മേഖലയിലൂടെ മണിക്കൂറിൽ 14000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതാണ്.