ദുബായ് – അൽ ഐൻ റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി 260 മീറ്റർ നീളമുള്ള പുതിയ ടണൽ തുറന്നു. 2026 ഓഗസ്റ്റ് 8-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
ضمن مشروع تطوير شارعي عود ميثاء والأصايل، افتتحت هيئة الطرق والمواصلات نفقاً جديداً للمركبات يخدم الحركة المرورية القادمة من شارع دبي – العين باتجاه شارع الخدمات لعود ميثاء، ويسهم في معالجة التداخلات المرورية وتعزيز انسيابية الحركة على المسار.
— RTA (@rta_dubai) August 8, 2026
ويأتي النفق ضمن جهود الهيئة… pic.twitter.com/0qaDvU96iC
ഔദ് മേത്ത റോഡ്, അൽ അസയേൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് ദുബായ് RTA ദുബായ്-അൽ ഐൻ റോഡിനെ ഔദ് മേത്ത സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ വാഹന ടണൽ തുറന്നത്. ദുബായ്-അൽ ഐൻ, ഔദ് മേത്ത റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്താൻ ഈ തുരങ്കം സഹായകമാണ്.
260 മീറ്റർ നീളമുള്ള ഈ തുരങ്കത്തിലൂടെ മണിക്കൂറിൽ 1,200 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്നതാണ്. ഈ റൂട്ടിലെ ഗതാഗതത്തിരക്കും, യാത്രാസമയവും കുറയ്ക്കുന്നതിനായാണ് ഈ തുരങ്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മേഖലയിലെ കണക്റ്റിവിറ്റിയും ഗതാഗത ചലനവും മെച്ചപ്പെടുത്തുന്നതിനായി ഈ വികസന പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന നവീകരണങ്ങളുടെ ഭാഗമാണ് ഈ പുതിയ തുരങ്കം.

