ദുബായ്: ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പ്രമേയമായുള്ള അലങ്കാരങ്ങളോടെ എമിറേറ്റ്സ് A380 വിമാനങ്ങൾ

featured UAE

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പ്രമേയമായുള്ള അലങ്കാരങ്ങളോടെ എമിറേറ്റ്സ് പ്രത്യേക A380 വിമാനങ്ങൾ പുറത്തിറക്കി. ഇത്തരത്തിലുള്ള പത്ത് A380 വിമാനങ്ങളാണ് എമിറേറ്റ്സ് പുറത്തിറക്കിയിട്ടുള്ളത്.

ഭാവിയെക്കുറിച്ചുള്ള ദുബായ് നഗരത്തിന്റെ ദർശനങ്ങളെ വാനോളം ഉയർത്തുന്നതിനായാണ് എമിറേറ്റ്സ് പ്രത്യേകമായി അലങ്കരിച്ചിട്ടുള്ള ഈ A380 വിമാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

Source: Dubai Media Office.

‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തിരുന്നു.

നാളത്തെ ലോകത്ത് നമ്മുടെ സ്വന്തം സ്ഥാനത്തെക്കുറിച്ച് മനസിലാക്കിത്തരുന്നതിനും, മനുഷ്യരാശിയുടെ ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്നതിലേക്ക് വെളിച്ചം വീശുന്നതിനുമായി സന്ദർശകരെ 2071-ലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ദൃശ്യവിസ്മയമാണ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ.