ഇന്ത്യ – ഒമാൻ ഡിഫൻസ് ഇൻഡസ്ട്രിയൽ സെമിനാർ സംഘടിപ്പിച്ചു

GCC News

ഇന്ത്യ – ഒമാൻ ഡിഫൻസ് ഇൻഡസ്ട്രിയൽ സെമിനാർ മസ്കറ്റിൽ വെച്ച് സംഘടിപ്പിച്ചു. പ്രതിരോധ, വ്യവസായ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിടുന്ന ഇത്തരം ഒരു സെമിനാർ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

പ്രതിരോധ ഉപകരണങ്ങൾ, സെക്യൂരിറ്റി സംവിധാനങ്ങൾ, സൈബർ സുരക്ഷ, വാര്‍ത്താവിനിമയം, മറ്റു അനുബന്ധ സാങ്കേതികവിദ്യകൾ തുടങ്ങിയവ ഈ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു. 2023 സെപ്റ്റംബർ 24-നാണ് ഈ സെമിനാർ നടന്നത്.

Source: Indian Embassy, Oman.

പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ ഡിഫൻസ് കമ്പനികൾക്ക് ഒമാൻ മിനിസ്ട്രി ഓഫ് ഡിഫൻസ്, മിനിസ്ട്രി ഓഫ് ഫിഷറീസ് ആൻഡ് അഗ്രികൾച്ചർ, മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐ ടി തുടങ്ങിയയിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിന് ഈ സെമിനാർ അവസരമൊരുക്കി. ഡിഫൻസ് മേഖലയിലെ ഉത്പാദനം, വ്യാപാരം എന്നിവയിൽ പങ്ക് ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഈ സെമിനാറിന്റെ ഭാഗമായി ചർച്ചകൾ നടന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയുടെ ഡിഫൻസ് മേഖലയിലെ കയറ്റുമതി ഇരുപത്തിമൂന്ന് മടങ്ങ് വർധിച്ചതായി ഒമാനിലെ ഇന്ത്യൻ അംബാസഡർ ശ്രീ. അമിത് നാരങ്ങ് സെമിനാറിൽ സംസാരിച്ച് കൊണ്ട് വ്യക്തമാക്കി.

Source: Indian Embassy, Oman.

ഉയർന്ന നിലവാരമുള്ളതും, താരതമ്യേന കുറഞ്ഞ ചെലവിലുള്ളതുമായ ഡിഫൻസ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഒരു പ്രധാന വിതരണക്കാരനായി ഇന്ത്യ മാറിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുകൂട്ടർക്കും പ്രയോജനകരമായ ഡിഫൻസ് പങ്കാളിത്തത്തിലൂടെ ഈ മേഖലയിലെ തങ്ങളുടെ നൈപുണ്യം ഒമാനുമായി പങ്ക് വെക്കാൻ ഇന്ത്യ ഒരുക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നിന്നുള്ള 24 ഉത്പാദകർ അവരുടെ സേവനങ്ങൾ, സാങ്കേതിവിദ്യകൾ മുതലായവ ഒമാൻ അധികൃതർക്ക് മുൻപിൽ അവതരിപ്പിച്ചു. ഒമാൻ പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ഡിഫൻസ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും, വിതരണം ചെയ്യുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കുന്നതിനും ഈ സെമിനാർ വേദിയായി.

Cover Image: Indian Embassy, Oman.