മെയ് 3 മുതൽ 5 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ്‌

India News

2023 മെയ് 3 മുതൽ മെയ് 5 വരെയുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു. 2023 മെയ് 2-ന് രാത്രിയാണ് ഗോ ഫസ്റ്റ് എയർവേസ്‌ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം മെയ് 3, 4, 5 തീയതികളിലെ എല്ലാ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കമ്പനി നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ഈ നടപടി എന്നാണ് സൂചന. കൊച്ചി, മുംബൈ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് മസ്കറ്റിലേക്ക് ഗോ ഫസ്റ്റ് എയർവേസ്‌ സർവീസ് നടത്തിയിരുന്നു.