അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രധിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇരുപത്തിരണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Hamdan bin Zayed has visited the 22nd Liwa Dates Festival, underway until 23 July 2026 in Liwa City, Al Dhafra Region, reaffirming that the festival reflects the UAE leadership's vision of transforming heritage into a way of life and a pillar for sustainable development. pic.twitter.com/y0N9PTVduA
— مكتب أبوظبي الإعلامي (@ADMediaOffice) July 17, 2026
ഇരുപത്തിരണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിവിധ പവലിയനുകൾ അദ്ദേഹം സന്ദർശിച്ചു.

ഇരുപത്തിരണ്ടാമത് ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2026 ജൂലൈ 14-ന് ആരംഭിച്ചിരുന്നു. ഈ മേള 2026 ജൂലൈ 23 വരെ നീണ്ട് നിൽക്കും.
അൽ ദഫ്‌റയിലെ, ലിവ നഗരത്തിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഈന്തപ്പഴ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
എമിറാത്തി സാംസ്‌കാരികത്തനിമയുടെ പ്രതീകമായി ഈന്തപ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനും, മേഖലയിലെ ഈന്തപ്പഴ കർഷകർക്ക് പിന്തുണ നൽകുന്നതിനുമുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രദർശനം.
Cover Image: Abu Dhabi Media Office.

