ഒമാൻ: വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് അറിയിപ്പ്

GCC News

രാജ്യത്ത് അടുത്ത രണ്ട് ദിവസം ചൂട് കൂടുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിൽ 2026 ജൂലൈ 19, ഞായറാഴ്ച വൈകീട്ട് മുതൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ട്. ഈ ചൂട് വരുന്ന രണ്ട് ദിവസം തുടരുമെന്നും ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളിൽ താപനില നാൽപ്പത് സെൽഷ്യസിന്റെ മധ്യത്തിൽ നിന്നും അതിനു മുകളിലേക്കും രേഖപ്പെടുത്താനിടയുണ്ട്. ഒമാൻ കടലിനോടു ചേർന്നുള്ള തീരപ്രദേശങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും 2026 ജൂലൈ 20, 21 തീയതികളിൽ താപനിലയിൽ ഗണ്യമായ വർദ്ധനവ് അനുഭവപ്പെടുമെന്നും ചില പ്രദേശങ്ങൾ താപനില 50°C-ലേക്ക് അടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.