ദുബായ്: മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പെർമിറ്റുകൾക്ക് എങ്ങിനെ അപേക്ഷിക്കാം?

UAE

മാസ്കുകൾ ഉപയോഗിക്കുന്നത് മൂലം നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുള്ളവർക്ക് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പ്രത്യേക പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദുബായ് പോലീസുമായി സംയുക്തമായാണ്, DHA മാസ്കുകൾ ഉപയോഗിക്കുന്നതിലെ ഇളവുകൾ നൽകുന്ന പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ നടപ്പിലാക്കുന്നത്.

ദുബായ് പോലീസിന്റെ കീഴിലുള്ള https://www.dxbpermit.gov.ae/home എന്ന വെബ്സൈറ്റിലൂടെ മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കാനുള്ള നടപടികൾ എന്തെല്ലാമാണെന്ന് നോക്കാം:

  • https://www.dxbpermit.gov.ae/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘Mask Exemption Permit’ എന്നതിന് കീഴെ ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാനുള്ള കാരണം ബോധിപ്പിക്കുന്നിടത്ത് ‘Category’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ‘Select your condition’ എന്ന് കാണിക്കുന്ന ഡ്രോപ്പ് ഡൌൺ ബോക്സിൽ നിന്ന് ‘Special Needs’ അല്ലെങ്കിൽ ‘Health Issue’ എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കുക.
  • അതിന് താഴെ നിങ്ങളുടെ രോഗ വിവരങ്ങൾ വിശദീകരിക്കുക.
  • അതിന് ശേഷം ‘Next’ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ പേര്, എമിറേറ്റ്സ് ഐഡി/ പാസ്സ്‌പോർട്ട് വിവരങ്ങൾ, നാഷണാലിറ്റി എന്നിവ നൽകുക.
  • എമിറേറ്സ് ഐഡി കോപ്പി, മെഡിക്കൽ റിപ്പോർട്ട് എന്നിവ അറ്റാച്ച് ചെയ്യുക.
  • ഇത്രയും ചെയ്ത ശേഷം ‘Apply’ ബട്ടൺ അമർത്തി പെർമിറ്റുനുള്ള അപേക്ഷ നൽകാവുന്നതാണ്.

ഇവ DHA വിലയിരുത്തിയ ശേഷം അഞ്ച് ദിവസങ്ങൾക്കുള്ളിൽ നടപടിയെടുക്കുന്നതാണ്. ഇത്തരം പെർമിറ്റുകൾ ലഭിക്കുന്നവർക്ക് മാസ്കുകൾ നിർബന്ധമല്ലെങ്കിലും, കഴിയുന്നതും പൊതു ഇടങ്ങളിൽ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനും, മറ്റുള്ളവരുടെ സുരക്ഷയ്ക്കായും ഇത്തരക്കാരും മാസ്കുകൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് DHA ആഹ്വാനം ചെയ്തിട്ടുണ്ട്.