നമ്മുടെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് എങ്ങിനെ വിപണി കണ്ടെത്താം?

Business

കേരളം എന്നാൽ ഒരു വ്യവസായ സൗഹൃദ സംസ്ഥാനം അല്ല എന്നത് നാം ഒരു പാട് കാലങ്ങളായി കേട്ട് കൊണ്ടിരിക്കുകയാണ്. ഇന്ന് ആ പേരിനു ഒരൽപം കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും കനത്ത ഉല്പാദനക്ഷമത ഉള്ള തരത്തിലുള്ള നിർമാണ വ്യവസായം കേരളത്തിന് ഇന്നും അപ്രാപ്യമാണ്. അതിനാൽ നമുക്ക് ഏറ്റവും നല്ലത് ചെറുകിട ബിസിനസ് വഴിയുള്ള വൻകിട വരുമാനം ആണ്. ഇന്നും പ്രവാസികൾ അയക്കുന്ന ബാങ്ക് ട്രാൻസ്ഫറും കൂടാതെ ഐ ടി യും , ടൂറിസവും , ഭാഗ്യവും , മദ്യവും അല്ലാതെ വേറെയും ഒരു പാട് സാദ്ധ്യതകൾ ഉണ്ട് എന്ന വസ്തുത ആരും മറക്കരുത്.

ഇപ്പോഴും ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ നല്ല സ്വീകാര്യത ഉണ്ട് . താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ഇന്ന് പല ബ്രാൻഡുകൾക്കും, ഒപ്പമില്ലെങ്കിലും ഒരു തലത്തിൽ തന്നെ ഉള്ള സ്ഥാനം നില നിർത്താൻ ഒരു പക്ഷെ നമ്മുടെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് സാധിക്കും

വിപുലീകരിച്ച ഡിജിറ്റൽ ബ്രാൻഡിംഗ്

ബ്രാൻഡിംഗ് എന്നത് ഇപ്പോൾ വളരെ എളുപ്പമാണ് . ചെലവ് ഇല്ലാതെ ദശ ലക്ഷകണക്കിന് ആളുകളുടെ അടുത്ത് എത്തിച്ചേരാനായി ഒരു ഓൺലൈൻ ഓർഡറിങ്ങ് വെബ് സൈറ്റ് , ഫേസ്ബുക് പേജ് , ഇൻസ്റ്റാഗ്രാം , വാട്ടസ് ആപ് എന്നിവ മാത്രം മതി.

ശ്രദ്ധേയമായ പാക്കേജിങ് ആൻഡ് ലേബലിംഗ്

ഒരു അഡ്വെർടൈസിങ് ഡിസൈനിങ് കമ്പനിയുടെ സഹായം തേടിയാൽ പ്രൊഫഷണൽ ഡിസൈൻ ലഭിക്കുന്നതായിരിക്കും. ഉൽപ്പന്നത്തിന്റെ വില പാക്കേജിന്റെ ഭംഗിക്ക് അനുസരിച്ചും വർദ്ധിപ്പിക്കാം. മാത്രവുമല്ല നല്ല സൂപ്പർ മാർക്കറ്റ് മറ്റ് ഹൈപ്പർമാർക്കറ്റ് പോലുള്ള വൻ സ്ഥാപനങ്ങളിൽ വയ്ക്കുന്നതിന് പാക്കേജിംഗ് വളരെയധികം പ്രാധാന്യം അർഹിക്കുന്നു

മാർക്കറ്റിംഗ്

ഒരിക്കലും പ്രാദേശിക മാർക്കറ്റ് ആദ്യം ലക്‌ഷ്യം വെക്കരുത്. എല്ലാവർക്കും അക്കരെ പച്ചയാണ് താല്പര്യം. അതിനാൽ നമ്മൾ ആർക്കാണോ അക്കര പച്ചയാകുന്നത് അവരെ ലക്‌ഷ്യം വക്കുക. കൃത്യമായ രീതിയിൽ ഡിജിറ്റൽ ബ്രാൻഡിംഗ് ചെയ്യുകയാണെകിൽ ഈ ലക്‌ഷ്യം നേടാൻ വലിയ ബുദ്ധിമുട്ടില്ല, മാത്രവുമല്ല നല്ല വിലക്ക് വിറ്റഴിക്കുകയും ചെയ്യാം. ഒരിക്കലും ഒരു കസ്റ്റമേരോടും ബെഗ്ഗിങ് ടൈപ്പ് മാർക്കറ്റിംഗ് നടത്തരുത്. നാം കൊടുക്കുന്ന ഗുണ നിലവാരവും സേവനങ്ങളും വാങ്ങാൻ തക്ക പ്രാപ്തിയുള്ള കസ്റ്റമേഴ്സ് ഇങ്ങോട്ടു വരും. അതായിരിക്കണം മാർക്കറ്റിംഗ് ലക്‌ഷ്യം.

ഡിജിറ്റൽ മാർക്കറ്റിംഗ്

ഇന്ന് ഓൺലൈൻ കാലം ആണ്. ആമസോൺ, ഫ്ളിപ് കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റഫോം വഴി അഫിലിയേറ്റഡ്‌ മാർക്കറ്റിംഗ് നടത്താം. അഫിലിയേറ്റഡ് മാർക്കറ്റിംഗ് എന്താണെന്ന് പിന്നീടൊരിക്കൽ വിശദീകരിക്കാം. കൂടാതെ നമുക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് / മൊബൈൽ അപ്ലിക്കേഷൻ ചെയ്യാം. ഇന്ന് ഇത്തരം പ്ലാറ്റ്ഫോം വെറും 1000 രൂപ മുതൽ മാർക്കറ്റിൽ ലഭ്യമാണ് [വിലക്കുറവിന്റെ പുറകെ പോയി ഒരിക്കലും ചതിക്കുഴിയിൽ വീഴാതിരിക്കുക]. ഇനിയുള്ള കാലഘട്ടത്തിൽ ഓൺലൈൻ വിൽപ്പനയെ ആശ്രയിച്ചായിരിക്കും വരുമാന സ്രോതസ്.

മാർക്കറ്റിംഗിനായി ഉപദേഷ്ടാക്കളെ നിയമിക്കുക

മിക്കവാറും ചെറുകിട നിർമാണ യൂണിറ്റുകൾ ഒരു സ്വയം തൊഴിൽ സ്ഥാപനം എന്ന നിലയിൽ നിന്ന് ഉയർന്നു വരുമ്പോൾ എല്ലാ കാര്യങ്ങളും ഒറ്റയടിക്ക് ചെയ്യാൻ പറ്റില്ല. ഇവിടെ നിങ്ങളെ സഹായിക്കാൻ മാനേജ്‌മന്റ് വിദഗ്ധരെ കിട്ടും. അവർ മാർക്കറ്റിംഗ് , കസ്റ്റമർ സർവീസ് , ഡിജിറ്റൽ ബ്രാൻഡിംഗ് എന്നിവക്ക് കൃത്യമായ മാർഗനിർദേശങ്ങൾ തരും. ചിലർ ഫീസ് ആയി വാങ്ങിക്കും. ചിലർക്ക് റിസൾട്ട് കിട്ടിയ ശേഷം പ്രോഫിറ്റ് ഷെയറിന്റെ ഒരു ചെറിയ ശതമാനം കൊടുത്താൽ മതി എന്ന് പറയും. പക്ഷെ അവർ ഇത്തരം ബ്രാൻഡുകളെ നല്ല നിലയിൽ എത്തിക്കാൻ നിങ്ങളെ സഹായിക്കും.

സർക്കാർ എന്ത് ചെയ്യണം

ആദ്യം വേണ്ടത് ഒരു കേന്ദ്രീകൃത വ്യവസായ ഉൽപ്പന്ന ഡയറക്ടറി [ ആലിബാബ പോലെ ] ബിസിനസ് ടു ബിസിനസ് സംവിധാനത്തിന് വേണം. അതിലൂടെ വരുന്ന ഇൻക്വിയറി കൃത്യമായി മോണിറ്റർ ചെയ്യുകയും വേണം. പിന്നെ ഒരു ഗ്രാമീണ ടാസ്ക് ഫോഴ്സ് ഉണ്ടാകണം. ഗ്രാമീണ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനികൾക്ക് പ്രൊഫഷണൽ വ്യവസായ പരിശീലനം കൊടുക്കണം. അതിനു സർക്കാരിന് പ്രവൃത്തി പരിചയം കുറവാണെങ്കിൽ സ്വകാര്യ കോർപ്പറേറ്റ് സ്ഥാപങ്ങളിലെ അതാത് മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫെഷനലുകളെ ക്രോഡീകരിച്ചു ജില്ലാ തലത്തിൽ റിസോഴ്സ് പേഴ്‌സൻസ് ഗ്രൂപ്പ് ഉണ്ടാക്കണം. ഇന്ന് ഒരു പാട് പ്രൊഫഷണൽസ് സൗജന്യമായി ഇത്തരത്തിലുള്ള സേവനങ്ങൾ ചെയ്യാൻ തയാറായി നിൽക്കുന്നുണ്ട്. ഈ റിസോഴ്സ് ഗ്രൂപ്പ് ബ്ലോക്ക് തലത്തിലെ വ്യവസായ ഓഫീസർ വഴി ശക്തമായ മാർക്കറ്റിംഗ് , ഫിനാൻസ് , സാങ്കേതികം , സർവീസ് മാനേജ്‌മന്റ് പിൻബലം ഗ്രാമീണ ചെറുകിട കമ്പനികൾക്കു കൊടുക്കണം .

ഇത്തരത്തിലുള്ള കൊച്ചു കാര്യങ്ങൾ നടപ്പാക്കിയാൽ നമ്മുടെ ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് മറ്റു ഉൽപ്പന്നങ്ങളെ പോലെ സ്വീകാര്യത കൈവരും. ഇതിലെ ഓരോ കാര്യങ്ങളും വിശദമായി പിന്നീട് പറയുന്നതായിരിക്കും .കൊറോണക്ക് ശേഷം അതിവെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, ലോകം കേരളത്തിലേക്ക് വരാനുള്ള ഒരു പാത നമുക്ക് വെട്ടി തെളിക്കാം.

ലോകം കേരളഗ്രാമങ്ങളിലേക്ക് ഉല്പന്നങ്ങളെ അന്വേഷിച്ച് വരട്ടെ. കേരളം തിളങ്ങട്ടെ.

Cover Photo: Photo by Ganesh Partheeban (Unsplash)

P.K. Hari
CEO at Emerinter Consultancy Services | hp@emerinter.com

ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലയന്റുകൾക്ക് ഐടി കൺസൾട്ടിംഗ് & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവന ദാതാക്കളായ Emerinter Consultancy Services ന്റെ CEO ആയിട്ടാണ് ലേഖകൻ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *