കുവൈറ്റ്: ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചു

GCC News

രാജ്യത്തെ നിവാസികൾക്ക് തങ്ങളുടെ ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കുവൈറ്റ് അധികൃതർ മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റി പൗരന്മാർ, 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾ, ജി സി സി പൗരന്മാർ തുടങ്ങിയവർക്കായാണ് ഈ സംവിധാനം. 2024 മാർച്ച് മാസം മുതലാണ് ഈ മൂന്ന് മാസത്തെ അധിക സമയം കണക്കാക്കുന്നത്.

കുവൈറ്റിലെ സുരക്ഷാ സംവിധാനങ്ങൾ മുഴുവൻ ഒരു കേന്ദ്രീകൃത ബയോമെട്രിക് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ബയോമെട്രിക് രജിസ്‌ട്രേഷൻ. സമയബന്ധിതമായി ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് സർക്കാർ നടപടികളിൽ തടസം നേരിടുന്നതാണ്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പടെയുള്ള എല്ലാ പ്രവേശന കവാടങ്ങളിലും, രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിലും കുവൈറ്റി പൗരന്മാർ, 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾ, ജി സി സി പൗരന്മാർ തുടങ്ങിയവർക്ക് ഈ ബയോമെട്രിക് വിരലടയാള രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് അധികസമയം അനുവദിച്ചിട്ടുണ്ട്.