കുവൈറ്റ്: മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു

GCC News

രാജ്യത്തെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖാദ്ദ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ടാണ് ഇവ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന നടത്താൻ 2022 ഒക്ടോബറിൽ കുവൈറ്റ് തീരുമാനിച്ചിരുന്നു.