കുവൈറ്റ്: പ്രവാസികൾക്ക് COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് സൂചന

GCC News

COVID-19 വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അവ സൗജന്യമായി നൽകുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആരോഗ്യ വകുപ്പിലെ ഏതാനം സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വാക്സിൻ ലഭിക്കുന്ന സാഹചര്യത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നതിനുള്ള പദ്ധതികൾ ആരോഗ്യ മന്ത്രാലയം തയ്യാറാക്കി വരുന്നതായാണ് സൂചന. വിട്ടുമാറാത്ത ആരോഗ്യ പ്രശ്‍നങ്ങൾ ഉള്ളവർ, പ്രായമായവർ, COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് വാക്സിനേഷൻ പദ്ധതിയിൽ മുൻഗണന നൽകുന്നതായിരിക്കും.

ഫൈസർ – ഒരു ദശലക്ഷം, മോഡേണ – 1.7 ദശലക്ഷം, ഓക്സ്ഫോർഡ് – 3 ദശലക്ഷം എന്നിങ്ങനെ ഏതാണ്ട് 5.7 ദശലക്ഷം ഡോസ് COVID-19 വാക്‌സിനുകൾക്കാണ് നിലവിൽ കുവൈറ്റ് ഓർഡർ നൽകിയിരിക്കുന്നത്.