ന്യൂസിലാൻഡിൽ വീണ്ടും കൊറോണ കേസുകൾ ഉയർന്നു. 13 പുതിയ കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ അകെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 52 ആയി. മാർച്ച് 21-നു രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ Wellington-ലും, ഒരാൾ Taranaki-ലും, 3 പേർ Auckland-ലും, 2 പേർ Nelson-ലും, Waikato, Taupo, Manawatu എന്നിവിടങ്ങളിൽ ഓരോ ആളുകൾ വീതവുമാണുള്ളത്.
ഇന്നുച്ചയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ അർഡെർൻ നാല് ഘട്ടങ്ങളായുള്ള പുതിയ അലർട്ട് സംവിധാനം അവതരിപ്പിച്ചു.
- Level_1 – Prepare. ഇപ്പോൾ രോഗം നിയന്ത്രണാവസ്ഥയിലാണ്.
- Level_2 – Reduce. ഇപ്പോൾ രോഗം നിയന്ത്രണാവസ്ഥയിലാണെങ്കിലും സമൂഹ വ്യാപന അപകടസാധ്യതകൾ വർദ്ധിക്കുന്നു.
- Level_3 – Restrict. രോഗം നിയന്ത്രണാവസ്ഥയിലല്ല. അപകടസാധ്യത കൂടുതൽ.
- Level_4 – Eliminate. രോഗം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുന്നു. വ്യാപകമായ സമൂഹ വ്യാപനം.
കൂടുതൽ വിവരങ്ങൾ അറിയേണ്ടവർ https://covid19.govt.nz/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ന്യൂസിലൻഡിലെ നിലവിലെ സ്ഥിതി ലെവൽ രണ്ടാണ് (#Level_2). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച പുതിയ കേസുകളിൽ, യാത്രയുമായി ബന്ധമില്ലാത്ത രണ്ട് കേസുകൾ ഒന്ന് Auckland-ലും മറ്റൊന്ന് ഒന്ന് Wairarapa-യിലുമാണ്. ഇതിനാൽ കമ്മ്യൂണിറ്റി വ്യാപന അപകടസാധ്യതകൾ വർദ്ധിക്കുന്നതിനാൽ 70 വയസ്സിനു മുകളിലുള്ളവരോടും രോഗപ്രതിരോധ ശേഷിയില്ലാത്തവരോടും വീടുകളിൽ കഴിയാനും, ഭക്ഷണസാധങ്ങളുടെ ലഭ്യതയെക്കുറിച്ചു പരിഭ്രാന്തി വേണ്ടെന്നും, ആവശ്യംപോലെ സാധനങ്ങൾ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും എന്നും പ്രധാനമന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
എന്താണ് പ്രധാന ലക്ഷണങ്ങൾ?
COVID-19 ന്റെ ലക്ഷണങ്ങൾ ഇവയാണ്:
- പനി (കുറഞ്ഞത് 38 ° C)
- ചുമ
- ശ്വാസം മുട്ടൽ.
ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് COVID-19 ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്ക് സമാനമാണ് രോഗലക്ഷണങ്ങൾ. നിങ്ങൾക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ, 0800 358 5453 എന്ന നമ്പറിൽ കോവിഡ് -19 ഹെല്പ് ലൈനിൽ വിളിക്കുക.
കടപ്പാട് : New Zealand Malayali [facebook.com/newzealandmalayali]