ഒമാനിൽ 636 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 636 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 28-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 9009 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 291 പേർ വിദേശികളും, 345 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 2177 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

58 വയസ്സ് പ്രായമുള്ള ഒരു വിദേശിയും, 51 വയസ്സ് പ്രായമുള്ള ഒരു ഒമാൻ പൗരനും മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഒമാനിൽ COVID-19 മൂലമുള്ള മരണം 40 ആയി.