ഒമാൻ: 1409 പേർക്ക് കൂടി COVID-19; 18 മരണം

Breaking

ഒമാനിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി 1409 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 13-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 89746 ആയി. അവധി ദിനങ്ങളിൽ രോഗബാധയുടെ പ്രതിദിന കണക്കുകൾ പുറത്തുവിടുന്നത് ഒമാൻ നിർത്തലാക്കിയതിനാലാണ് ഇന്ന് കഴിഞ്ഞ 3 ദിവസത്തെ കണക്കുകൾ ഒരുമിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്.

രാജ്യത്ത് രോഗമുക്തി നേടിയവർ 83771 ആയി. ചികിത്സയിലിരുന്ന 18 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 780 ആയിട്ടുണ്ട്.