ഖത്തർ: പൊതു വിദ്യാലയങ്ങളിലെ ഓൺലൈൻ പ്രവേശന നടപടികളുടെ കൂടുതൽ വിവരങ്ങൾ

GCC News

ഖത്തറിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന നടപടികളും, വിദ്യാർത്ഥികളെ മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ഓഗസ്റ്റ് 23 മുതൽ ഒക്ടോബർ 7 വരെ നടത്തുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

https://twitter.com/Qatar_Edu/status/1296473185341394946

രക്ഷിതാക്കൾക്കായി, വിവിധ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ ഇത്തരം നടപടികൾ പൂർത്തിയാക്കേണ്ട സമയക്രമങ്ങൾ സംബന്ധിച്ച വിവരങ്ങളും ഈ പുതിയ അറിയിപ്പിലൂടെ മന്ത്രാലയം നൽകിയിട്ടുണ്ട്.

  • ഖത്തർ പൗരന്മാരുടെ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി, ഖത്തർ വനിതകളുടെ മക്കൾ, ജി സി സി പൗരന്മാരുടെ മക്കൾ എന്നിവർക്ക് ഓഗസ്റ്റ് 23, 24 തീയ്യതികളിൽ ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
  • ഖത്തർ പൗരന്മാരായ വിദ്യാർഥികൾ, ഖത്തർ വനിതകളുടെ മക്കൾ, ജി സി സി പൗരന്മാരുടെ മക്കൾ എന്നിവർക്ക് ഓഗസ്റ്റ് 25 മുതൽ 31 വരെയുള്ള തീയ്യതികളിൽ.
  • മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 1 മുതൽ 7 വരെ.

ഇതിനായുള്ള ഓൺലൈൻ സംവിധാനം https://eduservices.edu.gov.qa/Service.aspx?service=PreEnrollStudent എന്ന വിലാസത്തിൽ ലഭ്യമാക്കുന്നതാണ്. ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ ആവശ്യമായ രേഖകളും, പുതിയ വിദ്യാർത്ഥികളുടെ മെഡിക്കൽ പരിശോധനാ ഫലങ്ങളും നൽകേണ്ടതാണ്.