ഖത്തർ: അൽ ദബാബിയ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

featured Qatar

അൽ ദബാബിയ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഓഗസ്റ്റ് 13-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

https://twitter.com/AshghalQatar/status/1690664840530898945

അൽ ദബാബിയ സ്ട്രീറ്റിൽ അൽ അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് ദുഹൈൽ സ്ട്രീറ്റിലേക്കുള്ള ഒരു ദിശയിലാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2023 ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 2 വരെയാണ് ഈ നിയന്ത്രണം.

ഈ കാലയളവിൽ ദിനവും രാത്രി 10 മണിമുതൽ രാവിലെ 6 മണിവരെ എട്ട് മണിക്കൂറാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.

Source: Qatar Public Works Authority.

ഈ കാലയളവിൽ അൽ ദബാബിയ സ്ട്രീറ്റിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ അൽ ഖഫ്ജി സ്ട്രീറ്റിലൂടെ യാത്ര തുടരേണ്ടതും, തുടർന്ന് വലത് ദിശയിൽ അൽ ശെഫലാഹിയ സ്ട്രീറ്റിലേക്ക് തിരിയേണ്ടതുമാണ്. തുടർന്ന് ഈ വാഹനങ്ങൾ വലത്തോട്ട് അൽ ദുഹൈൽ സ്ട്രീറ്റിലേക്ക് തിരിയേണ്ടതും, വീണ്ടും വലത്തോട്ട് തിരിഞ്ഞ് അൽ ദബാബിയ സ്ട്രീറ്റിലേക്ക് തുടരേണ്ടതുമാണ്.