അബുദാബി: ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്ക് ഓഗസ്റ്റ് 17 മുതൽ

featured UAE

2023 ഓഗസ്റ്റ് 17, വ്യാഴാഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്കിന് അബുദാബി വേദിയാകും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2023 ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുന്ന ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്ക് ഓഗസ്റ്റ് 20 വരെ നീണ്ട് നിൽക്കും. യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയിൽ വെച്ചാണ് ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്ക് സംഘടിപ്പിക്കുന്നത്.

ഈജിപ്ത്, ലെബനൻ, യു എസ് എ, മെക്സിക്കോ, ജർമ്മനി, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ദേശീയ പുരുഷ ബാസ്‌ക്കറ്റ്ബോൾ ടീമുകൾ പങ്കെടുക്കും. നാല് ദിവസം നീണ്ട് നിൽക്കുന്ന ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്കിൽ ആകെ അഞ്ച് മത്സരങ്ങളാണുള്ളത്.

യാസ് ഐലൻഡിൽ നടക്കുന്ന ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്കിലെ മത്സരങ്ങൾ:

  • 2023 ഓഗസ്റ്റ് 17 – ലെബനൻ x ഈജിപ്ത്.
  • 2023 ഓഗസ്റ്റ് 18 – ലെബനൻ x മെക്സിക്കോ.
  • 2023 ഓഗസ്റ്റ് 18 – യു എസ് എ x ഗ്രീസ്.
  • 2023 ഓഗസ്റ്റ് 19 – ജർമ്മനി x ഗ്രീസ്.
  • 2023 ഓഗസ്റ്റ് 19 – ജർമ്മനി x യു എസ് എ.

2023 ഫിബ പുരുഷ ബാസ്‌ക്കറ്റ്ബോൾ വേൾഡ് കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ ദേശീയ ടീമുകൾ ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്കിൽ മാറ്റുരയ്ക്കുന്നത്.

Cover Image: Photo by Markus Spiske on Unsplash