അൽ ഖരൈതിയത് മേഖലയിലെ ബു മെർസാസ് സ്ട്രീറ്റിൽ 2023 ജനുവരി 28 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ജനുവരി 25-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
അൽ ഖരൈതിയത് സ്ട്രീറ്റ്, സ്ട്രീറ്റ് 12 എന്നിവയ്ക്കിടയിലെ പ്രദേശത്ത് ബു മെർസാസ് സ്ട്രീറ്റിൽ ഇരുവശത്തേക്കുമാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2023 ജനുവരി 28-ന് രാവിലെ 6 മണിമുതൽ ഒരു മാസത്തേക്കാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം.
ഈ മേഖലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ ബു മെർസാസ് സ്ട്രീറ്റിൽ നിന്ന് അൽ ഖരൈതിയത് സ്ട്രീറ്റിലേക്ക് സഞ്ചരിക്കേണ്ടവർക്ക് ഇടത്തോട്ട് തിരിഞ്ഞ് സ്ട്രീറ്റ് 12-ലേക്ക് പ്രവേശിച്ച ശേഷം വലത്തോട്ട് തിരിഞ്ഞ് അൽ ഖരൈതിയത് സ്ട്രീറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.