സൗദി: റിയാദ് സീസൺ വേദികളിലേക്ക് മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം നൽകാൻ ആരംഭിച്ചു

GCC News

റിയാദ് സീസൺ വേദികളിലേക്ക് മാസ്കുകൾ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിച്ച് തുടങ്ങിയതായി സംഘാടകർ അറിയിച്ചു. 2022 മാർച്ച് 7-നാണ് റിയാദ് സീസൺ സംഘാടകർ ഇക്കാര്യം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.

റിയാദ് സീസൺ വേദികളിലേക്ക് പൂർണ്ണ ശേഷിയിൽ സന്ദർശകരെ അനുവദിച്ചതായും സംഘാടകർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ തുറന്ന പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയത് 2022 മാർച്ച് 5 മുതൽ ഒഴിവാക്കാനും, COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുമുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

നേരത്തെ റിയാദ് സീസൺ വേദികളിലെത്തുന്ന സന്ദർശകരുടെ എണ്ണം സുരക്ഷാ നിബന്ധനകൾക്കനുസൃതമായി നിയന്ത്രിച്ചിരുന്നു. റിയാദ് സീസൺ വേദിയിലെ തുറന്ന ഇടങ്ങളിൽ സന്ദർശകർക്ക് മാസ്ക് ഒഴിവാക്കിയതായി സംഘാടകർ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.