ഒമാൻ: ഫഹുദ് മേഖലയിലെ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

Oman

ഫഹുദ് മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2024 മാർച്ച് 27-നാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്.

ഫഹുദ് മേഖലയെ വാദി അൽ ഐൻ റൌണ്ട്എബൗട്ടുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് മണൽക്കൂനകൾ ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റ് മൂലം ഈ റോഡിന് ഇരുവശത്തും മണൽ അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.