ദുബായ് മെട്രോ ഉപയോഗിക്കുന്നവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കർശനമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ RTA ജനങ്ങൾക്കായി പങ്കുവെച്ചു. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ തീരെ ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കാനും ഈ അറിയിപ്പുകളിൽ ജനങ്ങളോട് RTA ആഹ്വാനം ചെയ്യുന്നുണ്ട്.
ദുബായ് മെട്രോ ഉപയോഗിക്കുന്നവർക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:
- അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക.
- തീരെ ഒഴിവാക്കാനാകാത്ത സന്ദർഭത്തിൽ മെട്രോ ഉപയോഗിക്കേണ്ടി വരുമ്പോൾ കഴിയുന്നതും നിങ്ങളുടെ യാത്ര തിരക്കുള്ള സമയങ്ങളിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
- സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുക.
- മെട്രോ കാത്ത് നിൽക്കുമ്പോൾ മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.
- മെട്രോ ട്രെയിനിൽ ആൾത്തിരക്കുണ്ടെങ്കിൽ, തിക്കിത്തിരക്കാതെ അടുത്ത സർവീസിനായി കാത്തുനില്ക്കുക.
- മെട്രോ കാബിനിൽ ഇരിക്കുമ്പോൾ അടുത്ത യാത്രക്കാരുമായി അകലം പാലിക്കുക. കാബിനുകളിൽ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക.
- മെട്രോ ഉപയോഗ ശേഷം നിശ്ചയമായും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
1 thought on “ദുബായ് മെട്രോ: RTA ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നൽകി”
Comments are closed.