രാജ്യത്തെ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ച തോറും ബഹിരാകാശ ശാസ്ത്ര വിഷയങ്ങളിൽ നാല് ക്ലാസുകൾ ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനത്തിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ ഭാഗമായി സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ‘എർത്ത് ആൻഡ് സ്പേസ് സയൻസസ്’ വിഷയങ്ങളാണ് അധ്യയനത്തിൽ ഉൾപ്പെടുത്തുന്നത്. മൂന്നാം ഗ്രേഡ് സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ രണ്ട്, മൂന്ന് സെമസ്റ്ററുകളിലാണ് ഈ വിഷയം ഉൾപ്പെടുത്തുന്നത്.