ഷാർജ: കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചു

featured GCC News

എമിറേറ്റിലെ കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചതായി ഷാർജ പോലീസ് വ്യക്തമാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 ജൂൺ 15-ന് ഷാർജ പോലീസ് പ്രഖ്യാപിച്ച ‘റിന്യൂ യുവർ വെഹിക്കിൾ’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

Source: WAM.

2023 ജൂൺ 15 മുതൽ മൂന്ന് മാസത്തെ സമയമാണ് ഇതിനായി ഷാർജ പോലീസ് അനുവദിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിൽ പിഴവ് വരുത്തുന്നതിന് ചുമത്തുന്ന പിഴകൾ ഒഴിവാക്കിക്കൊണ്ട് മൂന്ന് മാസത്തിനകം വാഹന രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്.

WAM.