ഷാർജ: ഷീസ് റെസ്റ്റ് ഏരിയ ഉദ്ഘാടനം ചെയ്തു

GCC News

ഖോർഫക്കാൻ – ഷാർജ റോഡിലെ ഷീസ് റെസ്റ്റ് ഏരിയ ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 2023 ഒക്ടോബർ 27-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖോർഫക്കാൻ – ഷാർജ റോഡിൽ റോഗ് ടണലിന് ശേഷമാണ് ഷീസ് റെസ്റ്റ് ഏരിയ സ്ഥിതി ചെയ്യുന്നത്. ഖോർഫക്കാനിലേക്ക് സഞ്ചരിക്കുന്ന റോഡ് യാത്രികർക്കും, പരിസര പ്രദേശങ്ങളിലുള്ളവർക്കും ഈ റെസ്റ്റ് ഏരിയ പ്രയോജനപ്പെടുന്നതാണ്.

ഗ്രോസറി, കാർപറ്റ്, യാത്രാ സാധനങ്ങൾ, പെർഫ്യൂമുകൾ തുടങ്ങിയവ വിൽക്കുന്ന ഏതാണ്ട് അൻപതിൽ പരം വ്യാപാരസ്ഥാപനങ്ങൾ ഈ റെസ്റ്റ് ഏരിയയിലുണ്ട്. റെസ്റ്ററെന്റുകൾ, കഫെ തുടങ്ങിയ സൗകര്യങ്ങളും ഈ റെസ്റ്റ് ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏതാണ്ട് 430 സ്‌ക്വയർ മീറ്റർ വിസ്‌തൃതിയുള്ള ഒരു ഔട്ട്ഡോർ തീയറ്റർ ഷീസ് റെസ്റ്റ് ഏരിയയുടെ പ്രത്യേകതയാണ്. കുട്ടികളുടെ കളിയിടങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവയും ഈ റെസ്റ്റ് ഏരിയയിൽ ഒരുക്കിയിട്ടുണ്ട്.

WAM