ബഹ്‌റൈൻ: ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 87 ശതമാനം വർദ്ധനവ്

GCC News

ഈ വർഷം ബഹ്‌റൈൻ സന്ദർശിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 87 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ശ്രീ. വിനോദ് കെ ജേക്കബിനെ എതിരേറ്റ്‌ കൊണ്ട് ബഹ്‌റൈൻ-ഇന്ത്യ സൊസൈറ്റി ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

https://twitter.com/IndiaInBahrain/status/1706563244926661055

2023-ലെ ആദ്യ പാദത്തിൽ അഞ്ച് ലക്ഷത്തിലധികം ഇന്ത്യൻ ടൂറിസ്റ്റുകൾ ബഹ്‌റൈൻ സന്ദർശിച്ചതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏതാണ്ട് രണ്ട് ലക്ഷത്തിഎഴുപത്തയ്യായിരം ഇന്ത്യൻ ടൂറിസ്റ്റുകളാണ് ബഹ്‌റൈൻ സന്ദർശിച്ചത്.

Source: Indian Embassy, Bahrain.

ഇന്ത്യയിലെയും, ബഹ്‌റൈനിലെയും ബിസിനസ് മേഖലയിലെ പ്രമുഖർ ഈ സ്വീകരണത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാരത്തിനായും, വാണിജ്യ ആവശ്യങ്ങൾക്കായും, പഠനാവശ്യങ്ങൾക്കായും, സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനായും കൂടുതൽ ബഹ്‌റൈൻ പൗരന്മാരെ അദ്ദേഹം ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു.

Cover Image: Indian Embassy, Bahrain.