എക്സ്പോ 2020 ദുബായ്: H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സൗദി, ഒമാൻ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ സൗദി അറേബ്യയുടെയും, ഒമാന്റെയും പവലിയനുകൾ സന്ദർശിച്ചു.

Continue Reading

അൽ ഐൻ: വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കും; കെട്ടിടനിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

അൽ ഐൻ മേഖലയിൽ അനുഭവപ്പെട്ടിരുന്ന ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം കുറഞ്ഞതോടെ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഏതാനം മുൻകരുതൽ നടപടികൾ പിൻവലിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത്, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം ഒക്ടോബർ 10 വരെ നിർത്തിവെക്കും

നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് അടുത്ത മൂന്ന് ദിവസം അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം പുനരാരംഭിച്ചു

2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3, ഞായറാഴ്ച്ച കുവൈറ്റിലെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തിരികെ പ്രവേശിച്ചു.

Continue Reading

ഖത്തർ: ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിൽ മാറ്റം വരുത്തി

രാജ്യത്ത് രണ്ട് COVID-19 വാക്സിനുകൾക്ക് കൂടി നിബന്ധനകളോടെ ഔദ്യോഗിക അംഗീകാരം നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ്: മൊബൈൽ ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഇളവ്

2021 ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഷഹീൻ ചുഴലിക്കാറ്റ് കര തൊട്ടു; കാറ്റിന്റെ ശക്തി കുറയുന്നതായി CAA

2021 ഒക്ടോബർ 3-ന് രാത്രി 8.30-ന് ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം മുസന്ന, സുവൈഖ് വിലായത്തുകൾക്കിടയിൽ കര തൊട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2021 നവംബർ 3 മുതൽ ആരംഭിക്കും

നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2021 നവംബർ 3 മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെയുള്ള വ്യോമയാന സേവനങ്ങൾ നിർത്തിവെച്ചു

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നീട്ടിവെച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading