ഒമാൻ: താഴ്ന്ന പ്രദേശങ്ങൾ, ജലാശയങ്ങൾ, തീരദേശമേഖലകൾ എന്നിവ ഒഴിവാക്കാൻ ജാഗ്രതാ നിർദ്ദേശം

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ താഴ്‌വരകൾ, താഴ്‌ന്നപ്രദേശങ്ങൾ, ജലാശയങ്ങൾ, തീരദേശമേഖലകൾ എന്നിവ ഒഴിവാക്കാൻ ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് (NCEM) ജാഗ്രതാ നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ COVID-19 വാക്സിനേഷൻ താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനം

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ: കിഴക്കന്‍ മേഖലകളിലെ വിദ്യാലയങ്ങളിൽ ഒക്ടോബർ 3, 4 തീയതികളിൽ വിദൂര രീതിയിലുള്ള പഠനം ഏർപ്പെടുത്തുമെന്ന് SPEA

എമിറേറ്റിലെ കിഴക്കൻ മേഖലയിലെ നഴ്‌സറികൾ ഉൾപ്പടെയുള്ള സ്വകാര്യ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 3, 4 തീയതികളിൽ വിദൂര രീതിയിലുള്ള പഠനം ഏർപ്പെടുത്തുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് ഒക്ടോബർ 3 മുതൽ മാറുമെന്ന് അറിയിപ്പ്

രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് 2021 ഒക്ടോബർ 3 മുതൽ മാറുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷഹീൻ ചുഴലിക്കാറ്റ്: ഒക്ടോബർ 3 മുതൽ ബസ്, ഫെറി സേവനങ്ങൾ നിർത്തിവെക്കുമെന്ന് മുവാസലാത്ത്

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ 3 മുതൽ ബസ്, ഫെറി സേവനങ്ങൾ നിർത്തിവെക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയൻ ഉദ്‌ഘാടനം ചെയ്തു

ലോക എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയന്റെ ഉദ്‌ഘാടനം 2021 ഒക്ടോബർ 1, വെള്ളിയാഴ്ച്ച ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു.

Continue Reading

എക്സ്പോ 2020 വേദിയിൽ ദുബായ് ഭരണാധികാരി സന്ദർശനം നടത്തി

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2021 ഒക്ടോബർ 1-ന് ദുബായിൽ ആരംഭംകുറിച്ച എക്സ്പോ 2020 വേദി സന്ദർശിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകർക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകൾ പുറത്തിറക്കി

സന്ദർശകർക്കായി എക്സ്പോ 2020 ദുബായ് അതിന്റെ ഔദ്യോഗിക സന്ദർശക ആപ്പും ബിസിനസ് കേന്ദ്രീകൃത ആപ്പും പുറത്തിറക്കി.

Continue Reading

സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഉദ്‌ഘാടനം ചെയ്തു

2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേള സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിൻസ് ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ സെപ്റ്റംബർ 30-ന് ഉദ്‌ഘാടനം ചെയ്തു.

Continue Reading

ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

2021 ഒക്ടോബർ 3 മുതൽ 7 വരെയുള്ള തീയതികളിൽ ഗവർണറേറ്റിലെ പ്രവാസികൾക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading