ദുബായ്: അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മൂവ് പെർമിറ്റ് രെജിസ്ട്രേഷൻ നിർബന്ധമല്ല

GCC News

ദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് ഏർപ്പെടുത്തിയ പെർമിറ്റ് സംവിധാനത്തിൽ നിന്ന് അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കി. എന്നാൽ, മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങുന്നവർക്കു മൂവ് പെർമിറ്റ് രെജിസ്ട്രേഷൻ നിർബന്ധമാണ്.

ആരോഗ്യ മേഖല, ഭക്ഷണ വിതരണം, ഹോട്ടലുകൾ, അടിയന്തിര സ്വഭാവമുള്ള വ്യവസായങ്ങൾ, വൈദ്യതി വിതരണം, ജല വിതരണം, പെട്രോൾ, ഗ്യാസ് സ്റ്റേഷനുകൾ, വാർത്താവിതരണ മേഖല, മാധ്യമപ്രവർത്തനം, എയർ പോർട്ട്, തുറമുഖം, സുരക്ഷാ സേന, പോലീസ്, ശുചീകരണ മേഖല, COVID-19 പ്രതിരോധപ്രവർത്തനങ്ങൾ, പൊതു ഗതാഗതം മുതലായ മേഖലകളിൽ ജോലിചെയ്യുന്നവർക്ക് മാത്രമാണ് തൊഴിൽ പരമായ ആവശ്യങ്ങൾക്ക് പുറത്ത് പോകുന്നതിന് നിലവിൽ ദുബായിൽ ഇളവുകൾ നൽകിയിട്ടുള്ളത്.

മൂവ് പെർമിറ്റ് ഇത്തരക്കാർക്കും നിർബന്ധമാണെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരങ്ങൾ എങ്കിലും, പിന്നീട് ഇത് സംബന്ധിച്ച് അധികൃതർ പ്രത്യേക അറിയിപ്പ് പുറത്തിറക്കുകയായിരുന്നു. ഇത് പ്രകാരം ഇത്തരം നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മൂവ് പെർമിറ്റ് രെജിസ്ട്രേഷൻ ആവശ്യമില്ല എന്നും, ഇത്തരക്കാർ തൊഴിലിടത്തിൽ നിന്നുള്ള ജോലി സംബന്ധമായ വിവരങ്ങളും, യാത്രാ വിവരങ്ങളും ഉൾകൊള്ളുന്ന ഒരു അനുമതിപത്രം യാത്രചെയ്യുമ്പോൾ കരുതണം എന്നും അധികൃതർ വ്യക്തമാക്കി. യാത്രാവേളയിൽ സുരക്ഷാ പരിശോധനകളിൽ ഈ രേഖ അധികൃതർക്ക് നൽകേണ്ടതാണ്.

1 thought on “ദുബായ്: അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മൂവ് പെർമിറ്റ് രെജിസ്ട്രേഷൻ നിർബന്ധമല്ല

Comments are closed.