യു എ ഇ: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി 2024 ഏപ്രിൽ 8 മുതൽ ആരംഭിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു. 2024 മാർച്ച് 31-നാണ് യു എ ഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഒരു ആഴ്ചത്തെ അവധിയാണ് ഇതുമായി ബന്ധപ്പെട്ട് യു എ ഇയിലെ പൊതു മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി 2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 14 വരെയായിരിക്കുമെന്ന് യു എ ഇ ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ ഏപ്രിൽ 15 മുതൽ പുനരാരംഭിക്കുന്നതാണ്.