15 പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി യു എ ഇ

GCC News

രാജ്യത്ത് നിലവിലുള്ള Covid-19 ബാധ നേരത്തെ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളിലൂടെ 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 17, ചൊവാഴ്ച്ച രാത്രി അറിയിച്ചു. നിലവിൽ രോഗ ബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ ആളുകൾക്കും വിദേശങ്ങളിൽ നിന്ന് യാത്ര ചെയ്ത എത്തിയവർക്കുമാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ യു എ ഇയിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 113 ആയി.

ബ്രിട്ടൺ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർക്ക് വീതവും, സെർബിയ, കിർഗിസ്ഥാൻ, ഇറ്റലി, നെതർലൻഡ്സ്, അമേരിക്ക, ഓസ്ട്രേലിയ, ജർമ്മനി, റഷ്യ, ഗ്രീസ്, ഉക്രൈൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം നിലവിൽ തൃപ്തികരമായ ആരോഗ്യ സ്ഥിതിയിൽ തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.