യു എ ഇ: മാസപ്പിറവി ദൃശ്യമായില്ല; റമദാനിലെ ആദ്യ ദിനം മാർച്ച് 23-ന്

GCC News

രാജ്യത്ത് ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2023 മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് യു എ ഇ മൂൺ സൈറ്റിങ്ങ് കമ്മിറ്റി പ്രഖ്യാപിച്ചു. 2023 മാർച്ച് 21-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മാർച്ച് 21-ന് മാസപ്പിറവി ദൃശ്യമായതിന്റെ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്നാണ് യു എ ഇ മൂൺ സൈറ്റിങ്ങ് കമ്മിറ്റി മാർച്ച് 23-നായിരിക്കും റമദാൻ ഒന്ന് എന്ന് പ്രഖ്യാപിച്ചത്.

മാർച്ച് 22, ബുധനാഴ്ച ശഅബാൻ മാസത്തിലെ അവസാന ദിനമായിരിക്കുമെന്നും, മാർച്ച് 23 മുതൽ റമദാൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Cover Image: WAM.