മാർച്ച് 19, വ്യാഴാഴ്ച്ച മുതൽ രാജ്യത്ത് പുതിയ ലേബർ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. ഡ്രൈവർ, വീട്ടു ജോലിക്കാർ മുതലായ എല്ലാ വർക്ക് പെർമിറ്റുകൾക്കും ഈ നടപടി ബാധകമാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നടപടികൾ നിർത്തലാക്കിയത്.
രാജ്യത്തെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എക്സ്പോ 2020 തൊഴിലാളികളുമായി ബന്ധപ്പെട്ട നടപടികളെ ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.