രാജ്യത്ത് 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് യു എ ഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, യു എ ഇയിലെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ കാറ്റിന് സാധ്യതയുണ്ടെന്നും, കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച തടസപ്പെടുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അറേബ്യൻ ഗൾഫ് കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ അനുഭവപ്പെടുമെന്നും, ഒമാൻ കടൽ ചൊവ്വാഴ്ച പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചിട്ടുണ്ട്.
WAM