സൗദി അറേബ്യ: ഉംറ വിസകളിലെത്തുന്നവരുടെ എണ്ണത്തിൽ 22.5% വർദ്ധനവ് രേഖപ്പെടുത്തി

GCC News

പുതിയ ഉംറ സീസണിന്റെ ഭാഗമായി സൗദി അറേബ്യയിൽ ഉംറ വിസകളിലെത്തുന്നവരുടെ എണ്ണത്തിൽ 22.5% വർദ്ധനവ് രേഖപ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുൽ ഹിജ്ജ 15-നും മുഹറം അവസാനത്തിനും ഇടയിൽ 931,500 തീർത്ഥാടകർ ഉംറ വിസയിൽ രാജ്യത്ത് പ്രവേശിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.