ഗാൺ അൽ സബ്ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണ പദ്ധതി 75% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 മാർച്ച് 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി ആകെ 2874 മീറ്റർ ദൈർഘ്യത്തിൽ നാല് മേൽപ്പാലങ്ങളാണ് RTA നിർമ്മിക്കുന്നത്. മണിക്കൂറിൽ ഏതാണ്ട് 17600 വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നിർമ്മാണപ്രവർത്തനങ്ങൾ.
ഈ പാലങ്ങളുടെ അടിത്തറ, തൂണുകൾ മുതലായവയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
നിലവിൽ പാലത്തിന്റെ ഭിത്തികൾ, ഇരുമ്പ് തൂണുകൾ, റോഡ്, ലൈറ്റിംഗ് വർക്കുകൾ, മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതായി RTA വ്യക്തമാക്കി.
ഇതിലെ ഒരു പ്രധാന പാലത്തിന്റെ നിർമ്മാണം ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ പൂർത്തിയാകുമെന്നും RTA കൂട്ടിച്ചേർത്തു.
Cover Image: Dubai RTA.