ദുബായ്: ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണം 75% പൂർത്തിയാക്കി

GCC News

ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണ പദ്ധതി 75% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 മാർച്ച് 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി ആകെ 2874 മീറ്റർ ദൈർഘ്യത്തിൽ നാല് മേൽപ്പാലങ്ങളാണ് RTA നിർമ്മിക്കുന്നത്. മണിക്കൂറിൽ ഏതാണ്ട് 17600 വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നിർമ്മാണപ്രവർത്തനങ്ങൾ.

ഈ പാലങ്ങളുടെ അടിത്തറ, തൂണുകൾ മുതലായവയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

Source: Dubai RTA.

നിലവിൽ പാലത്തിന്റെ ഭിത്തികൾ, ഇരുമ്പ് തൂണുകൾ, റോഡ്, ലൈറ്റിംഗ് വർക്കുകൾ, മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതായി RTA വ്യക്തമാക്കി.

ഇതിലെ ഒരു പ്രധാന പാലത്തിന്റെ നിർമ്മാണം ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ പൂർത്തിയാകുമെന്നും RTA കൂട്ടിച്ചേർത്തു.