മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2026 ഒക്ടോബർ 13-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Organised by @dctabudhabi, the 10th MOTN Festival will take place in Al Dhafra and Al Ain from 28 November until 2 December 2026, and on the Abu Dhabi Corniche from 9 December 2026 to 3 January 2027, offering family-friendly attractions and entertainment. https://t.co/o9xsWVLhSm
— مكتب أبوظبي الإعلامي (@ADMediaOffice) October 13, 2026
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് താഴെ പറയുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്:
- അൽ ദഫ്റ മേഖലയിൽ – 2026 നവംബർ 28 മുതൽ 2026 ഡിസംബർ 2 വരെ. അൽ മുഗേയ്രാഹ് ബേ പ്രദേശത്ത്.
- അൽ ഐനിൽ – 2026 നവംബർ 28 മുതൽ 2026 ഡിസംബർ 2 വരെ അൽ ജാഹിലി പാർക്കിൽ.
- അബുദാബി കോർണിഷിൽ – 2026 ഡിസംബർ 9 മുതൽ 2027 ജനുവരി 3 വരെ.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് (DCT) ഈ മേള സംഘടിപ്പിക്കുന്നത്. യു എ ഇയിലെ വലിയ സാംസ്കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ.
ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുടുംബ വിനോദങ്ങൾ, തത്സമയ പ്രകടനങ്ങൾ, കലാ അനുഭവങ്ങൾ, ആഗോള പാചകരീതികൾ, റീട്ടെയിൽ പോപ്പ്-അപ്പുകൾ എന്നിവ ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തുന്നതാണ്.
Cover Image: Abu Dhabi Media Office.

