മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പതിനൊന്നാമത് പതിപ്പ് 2026 ഡിസംബർ 8-ന് ദുബായിൽ ആരംഭിക്കും. 2026 ജൂലൈ 21-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai hosts the 11th edition of the Middle East and North Africa Business Aviation (MEBAA) Show, taking place from 8 to 10 December 2026 at Dubai World Central. The event attracts an audience of more than 10,000 visitors, including high-value industry professionals from over 100… pic.twitter.com/dTdS11U3tp
— Dubai Media Office (@DXBMediaOffice) July 21, 2026
ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ (DWC) – ദുബായ് വേൾഡ് സെൻട്രൽ, ദുബായ് എയർഷോ സൈറ്റ് – വെച്ചാണ് MEBAA എയർലൈൻ ഷോ സംഘടിപ്പിക്കുന്നത്. 2026 ഡിസംബർ 8-ന് ആരംഭിക്കുന്ന ഈ എയർലൈൻ ഷോ ഡിസംബർ 10 വരെ നീണ്ട് നിൽക്കും.
വാണിജ്യ വ്യോമയാന മേഖലയിലെ പ്രധാനപ്പെട്ട ഒരു മേളയാണിത്. 100 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഇത്തവണത്തെ MEBAA എയർലൈൻ ഷോയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Dubai Media Office.

