ലോക പോലീസ് ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2026 നവംബർ 16-ന് ദുബായിൽ ആരംഭിക്കും. 2026 മെയ് 4-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai Police, in partnership with DXB LIVE, will organise the World Police Summit 2026 from 16 to 18 November at the Dubai World Trade Centre. The fifth edition of the Summit will bring together security experts, leading police chiefs, law enforcement officials, and innovative… pic.twitter.com/KBGTLrOpd0
— Dubai Media Office (@DXBMediaOffice) May 4, 2026
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് അഞ്ചാമത് വേൾഡ് പോലീസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 2026 നവംബർ 16-ന് ആരംഭിക്കുന്ന അഞ്ചാമത് ലോക പോലീസ് ഉച്ചകോടി 2026 നവംബർ 18 വരെ നീണ്ട് നിൽക്കും.
ദുബായ് പോലീസ്, DXB LIVE എന്നിവർ സംയുക്തമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. 110 രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ വിദഗ്ധർ, പ്രമുഖ പോലീസ് മേധാവികൾ, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ, ഈ മേഖലയിലെ ആഗോളരംഗത്തെ പ്രമുഖർ തുടങ്ങിയവർ ഈ ത്രിദിന ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.

