ദുബായ്: COVID-19 നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 2 സ്പോർട്സ് സ്ഥാപനങ്ങൾ അടച്ച് പൂട്ടി

UAE

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 2 സ്പോർട്സ് സ്ഥാപനങ്ങൾ അടച്ച്‌ പൂട്ടിയതായി അധികൃതർ അറിയിച്ചു. ദുബായ് സ്പോർട്സ് കൗൺസിലുമായി ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഈ വീഴ്ച്ചകൾ കണ്ടെത്തിയത്.

നിയമലംഘനങ്ങൾ കണ്ടെത്തിയ 7 സ്പോർട്സ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു. വീഴ്ച്ചകൾ കണ്ടെത്തിയ 6 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു. എമിറേറ്റിലെ വിവിധ ഇടങ്ങളിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.

WAM