ഖത്തർ എയർവേസ്‌ ഷാർജയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നു

Qatar

2021 ജൂലൈ 1 മുതൽ ഷാർജയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേസ്‌ അറിയിച്ചു. യു എ ഇയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ യാത്രാ സേവനങ്ങൾ ഒരുക്കുന്നതിന്റ ഭാഗമായാണ് ഷാർജയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നത്.

ജൂലൈ 1 മുതൽ പ്രതിദിനം ഒരു സർവീസ് എന്ന രീതിയിലാണ് ഷാർജയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നത്. ഇതിനായി ഖത്തർ എയർവേസിന്റെ ബോയിങ്ങ് 787 ഡ്രീംലൈനർ വിമാനമാണ് ഉപയോഗിക്കുന്നത്.