അബുദാബി: ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

UAE

രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. അൽ ഐനിൽ ചെറിയ തോതിലുള്ള മഴ പെയ്യുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

2022 ജൂലൈ 26, ചൊവ്വാഴ്ച രാവിലെയാണ് കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അൽ ഐൻ – ദുബായ് റോഡിൽ മഴ പെയ്യുന്നതായി 2022 ജൂലൈ 26-ന് രാവിലെ 7:21-ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റോഡിലെ കാഴ്ച മറയുന്നതിന് ഇത് ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.