ഒമാൻ: കനത്ത മഴ; ദോഫാറിലെ വാദി ദർബാത് പാർക്ക് അടച്ചു

GCC News

കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കു പ്രവേശനം താത്‌കാലികമായി നിർത്തലാക്കിയതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു. 2022 ഓഗസ്റ്റ് 4-ന് വൈകീട്ടാണ് CDAA ഇക്കാര്യം അറിയിച്ചത്.

ശക്തമായ മഴ മൂലം ഈ പ്രദേശത്ത് വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി ഉയർന്നതിനാൽ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും, മേഖലയിലേക്ക് പ്രവേശനം നിർത്തലാക്കുന്നതിനും തീരുമാനിക്കുകയായിരുന്നെന്ന് CDAA വ്യക്തമാക്കി. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, ജാഗ്രത പുലർത്താനും CDAA ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിശക്തമായ മഴയെത്തുടർന്ന് 2022 ജൂലൈ 8-നും വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചിരുന്നു. 2022 ജൂലൈ 14-നാണ് പിന്നീട് ഈ മേഖലയിലേക്ക് പ്രവേശനം അനുവദിക്കാൻ ആരംഭിച്ചത്.