ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിൽ ഫുട്ബാൾ ആരാധകർക്കായി ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി

featured UAE

ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി മേളയുടെ സംഘാടകർ അറിയിച്ചു.

2022 നവംബർ 20 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ, ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ വലിയ സ്ക്രീനുകൾ സ്ഥാപിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിൽ വിവിധ ഇടങ്ങളിലായാണ് ഈ സ്ക്രീനുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സന്ദർശിക്കുന്നവർക്ക് ഔട്ട്ഡോറിൽ സ്ഥാപിച്ചിട്ടുള്ള ഈ സ്‌ക്രീനുകളിൽ നിന്ന് പ്രവർത്തിദിനങ്ങളിൽ വൈകീട്ട് 4 മണിമുതൽ രാത്രി 12 വരെയും, വാരാന്ത്യങ്ങളിലും, അവധിദിനങ്ങളിലും വൈകീട്ട് 4 മുതൽ രാത്രി 1 വരെയും ലോകകപ്പ് മത്സരങ്ങൾ തത്സമയം ആസ്വദിക്കാവുന്നതാണ്

അബുദാബിയിലെ അൽ വത്ബയിൽ വെച്ച് സംഘടിപ്പിക്കുന്ന ഷെയ്ഖ് സായിദ് പൈതൃകോത്സവം 2022 നവംബർ 18-ന് ആരംഭിച്ചിട്ടുണ്ട്.

2022 നവംബർ 18 മുതൽ ആരംഭിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023 മാർച്ച് 18 വരെ നീണ്ട് നിൽക്കുന്നതാണ്. ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

WAM