2024-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി അധികൃതർ അറിയിപ്പ് പുറത്തിറക്കി. 2024 മാർച്ച് 4-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങൾ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:00 വരെ.
ഇതിന് പുറമെ, റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Cover Image: Abu Dhabi Media Office.