മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ദുബായ് പോലീസ് മൂന്ന് ദിവസത്തെ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. മയക്കുമരുന്ന്, മറ്റു ലഹരിപദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകൾ ചൂണ്ടിക്കാട്ടുന്നത് ലക്ഷ്യമിട്ടാണ് ഈ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
#News | Dubai Police to Organize Anti-Drug Abuse Awareness Exhibition Next Monday
— Dubai Policeشرطة دبي (@DubaiPoliceHQ) June 26, 2025
Details: https://t.co/Y6jrOp35Mj#WorldDrugDay#SmartFamiliesSafeCommunities pic.twitter.com/AgLGM2pvlW
ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബിൽ വെച്ച് സംഘടിപ്പിച്ച ഒരു പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2025 ജൂൺ 30 മുതൽ ജൂലൈ 2 വരെ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ വെച്ചാണ് ഈ പരിപാടി അരങ്ങേറുന്നത്. അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ മൂന്ന് ദിവസത്തെ പ്രദർശനവും, ബോധവത്കരണ പരിപാടിയും ഒരുക്കുന്നത്.
എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി, അൽ അമീൻ സർവീസ്, നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ, ഇറാദ സെന്റര്‍ ഫോർ ട്രീറ്റ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളും ഈ പ്രദർശനത്തിൽ പങ്കാളികളാണ്. ഇവരോടൊപ്പം ദുബായ് പോലീസിന്റെ വിവിധ വകുപ്പുകളും ഈ പ്രദർശനത്തിൽ അണിചേരുന്നതാണ്.
Cover Image: @DubaiPoliceHQ.

