കുവൈറ്റ്: സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ മുന്നറിയിപ്പ്

featured GCC News

സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം വിവരങ്ങൾ ലാഘവത്തോടെ ഓൺലൈനിലും മറ്റും പങ്ക് വെക്കരുതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർക്രൈം വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബാങ്കുകളും മറ്റും നൽകുന്ന വൺ-ടൈം പാസ്സ്‌വേർഡുകൾ (ഓടിപി), സിവിൽ ഐഡന്റിഫിക്കേഷൻ വിവരങ്ങൾ, മറ്റു ബാങ്കിങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. വിവിധ തരത്തിലുള്ള തട്ടിപ്പുകൾ തടയുന്നതിന് ഇത് ഏറെ പ്രധാനമാണ്.