ദുബായ്: കൃത്രിമബുദ്ധി ഉപയോഗിക്കുന്ന പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമാക്കിയതായി RTA

featured GCC News

കൃത്രിമബുദ്ധി ഉപയോഗിക്കുന്ന അതിനൂതന ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂലൈ 11-നാണ് RTA ഇക്കാര്യം അറിയിച്ചത്.

‘UTC-UX Fusion’ എന്ന ഈ അതിനൂതന എ ഐ അധിഷ്ഠിത ട്രാഫിക് സിഗ്നൽ സംവിധാനം റിയൽ-ടൈം സിഗ്നൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഇതിനാൽ തത്സമയമുള്ള ട്രാഫിക് വിവരങ്ങൾ അടിസ്ഥാനമാക്കി ഗതാഗത നീക്കം സുഗമമാക്കുന്നതിനും, നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ഈ ട്രാഫിക് സിഗ്നൽ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.

ഗതാഗത തിരക്ക് മുൻകൂട്ടി കാണുന്നതിനും അതിനനുസരിച്ച് സിഗ്നൽ കാലയളവ് തത്സമയം ക്രമീകരിക്കുന്നതിനും കഴിയുന്നതാണ് ഈ എ ഐ അധിഷ്ഠിത ട്രാഫിക് സിഗ്നൽ സംവിധാനം. ഇത് ഉപയോഗിച്ച് കൊണ്ട് പ്രധാന റോഡുകളിലെ യാത്രാസമയം ഇരുപത് ശതമാനം വരെ കുറയ്ക്കാനാകുമെന്നും, തിരക്കേറിയ സമയങ്ങളിൽ ഗതാഗതം കൂടുതൽ സുഗമമാക്കാൻ സാധിക്കുമെന്നും RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.